“സുധാമണി സൂപ്പറാ” എന്ന സീരിയലിന്റെ തുടക്കം മുതൽ ജോലി ചെയ്തു കൊണ്ടിരുന്ന ‘ഗുരുമൂവിസ്’ എന്ന യൂണിറ്റിനെയാണ് ശമ്പളം നൽകാതെ പുറത്താക്കിയത്. ചോദ്യം ചെയ്തതിനെ തുടർന്ന് നടി ഗായത്രി വർഷയുൾപ്പടെ
ആ യൂണിറ്റിനെ മുഴുവൻ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ട് വന്നവരെ നിർത്തിച്ച് പോലീസിനെ സംവിധായകൻ വിളിപ്പിച്ചു.
Read More: ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ വിജയ്ക്ക് പിഴ
യൂണിറ്റിലെ തൊഴിലാളികൾ ഫെഫ്ക എംറ്റിവിയുടെ അംഗങ്ങളാണ്. അവരെല്ലാം കഴിഞ്ഞ ജൂൺ 16-ാം തീയതി നടന്ന യൂണിയന്റെ വിപുലമായ കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷനിൽ പങ്കെടുത്ത അവർ ടി സീരിയലിന്റെ സംവിധായകന് അനഭിമതരായി. അവരെ വിശേഷിച്ച് ഒരു കാരണവും ചൂണ്ടി കാണിക്കാതെ ജോലയിൽ നിന്ന് പിരിച്ചുവിട്ടു. അപ്പോൾ, അവർക്ക് 4,48,500/– രൂപാ ബാറ്റയായി കൊടുക്കാനുണ്ട്. ദിവസവേതനക്കാരെ ജോലിയിൽ നിന്ന് പിരിച്ചയക്കുമ്പോൾ അവരുടെ വേതനം പൂർണ്ണമായും നല്കി പറഞ്ഞയക്കുക എന്നതാണ് നടപ്പുരീതി. എന്നാൽ, ഇപ്പോൾ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന നിർമ്മാതക്കളുടേതെന്ന് പറയപ്പെടുന്ന ഒരു സംഘടനയുടെ വിശദീകരണ കുറിപ്പിൽ, ദിവസ വേതനക്കാരെ പിരിച്ചയക്കുമ്പോൾ ആഴ്ചകൾക്കു ശേഷം ഡേറ്റിട്ട ഒരു ചെക്ക് കൊടുക്കുന്നത് ഒരു സ്വഭാവിക പ്രവർത്തിയായി മാത്രമല്ല നിർമ്മാതാവിന്റെ മഹാമനസ്കതയായി കൂടി വിശേഷിപ്പിക്കുന്നുണ്ട്. സിനിമാ-സീരിയൽ രംഗങ്ങളിൽ പണം മുടക്കുന്ന അദ്ധ്വാനത്തിന്റെ മഹത്വമറിയുന്ന, തൊഴിലാളികളെ സഹജീവികളായി കാണുന്ന അന്തസുള്ള നിർമ്മാതാക്കളോട് സംസാരിച്ച്, ഈ വിഷയത്തിൽ സംശയനിവൃത്തി വരുത്തണമെന്ന് കുറിപ്പെഴുതിയവരോട് അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു. ആവശ്യപ്പെട്ടാൽ, തൊഴിലാളികളെ പരിഗണിക്കുന്ന അത്തരം തൊഴിൽ ദാതാക്കളുടെ പേരുവിവരങ്ങൾ തന്ന് സഹായിക്കാൻ ഇവർ തയ്യാറാണ്.
പിരിച്ചയക്കപ്പെട്ട ഗുരുമൂവിസിലെ തൊഴിലാളികൾ സംഘടനയിൽ ഈ വിഷയം ഉന്നയിച്ചു. അവരെ പിരിച്ചയച്ചത് കടുത്ത തൊഴിൽ നിഷേധമാണെങ്കിൽപ്പോലും, അവരെ തിരിചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തൊഴിലിടത്തിൽ ഒരു സംഘർഷം ഉണ്ടാക്കേണ്ടയെന്നായിരുന്നു യൂണിയൻ നേതൃത്വം കൈക്കൊണ്ട നിലപാട്. എന്നാൽ പിടിച്ചുവെച്ചിരിക്കുന്ന അവരുടെ വേതനം വാങ്ങിക്കൊടുക്കുവാനുള്ള ശ്രമങ്ങൾ നേതൃത്വം ആരംഭിച്ചു. ടി സീരിയലിന്റെ സംവിധായകനുമായി യൂണിയന്റെ ജനറൽ സെക്രറ്ററിയായ ശ്രി. വയലാർ മാധവൻകുട്ടിയും, മലയാളത്തിലെ ആദ്യടെലി സീരിയൽ സംവിധാനം ചെയ്ത സീനിയർ ചലച്ചിത്ര സംവിധായകനായ, ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ ജന:സെക്രറ്ററി കൂടിയായ ശ്രി. ജി എസ് വിജയനും സംസാരിച്ചു. അങ്ങേയറ്റം നിഷേധാത്മകമായ സമീപനമായിരുന്നു സംവിധായകന്റേത് എന്നാണ് അറിയാൻ കഴിഞ്ഞത്. പിടിച്ചുവെച്ചിരിക്കുന്ന ബാറ്റ കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ വല്ലാത്ത കഷ്ടത്തിലാവുമെന്ന് അറിയിച്ചപ്പോൾ ബാറ്റ ഉടനടി കൊടുക്കണമോയെന്ന് ഞാനെന്റെ സംഘടനയുമായി ആലോചിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.
അനുനയത്തിന്റെ ഭാഷയിൽത്തന്നെ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ച് പ്രശ്ന പരിഹാരമുണ്ടാക്കാനാണ് ഇന്നലെ വയലാർ മാധവൻകുട്ടി, സുരേഷ് ഉണ്ണിത്താൻ എന്നീ പരിചയസമ്പന്നരുടെ നേതൃത്വത്തിൽ ഫെഫ്ക എംറ്റിവിയുടെ അംഗങ്ങൾ ടി സീരിയൽ ലൊക്കേഷനിൽ എത്തിയത്. സംവിധായകൻ അദ്ദേഹത്തിന്റെ സഹജമായ ധാർഷ്ട്യത്തോടെ ചെക്കിന്റെ ഡേയ്റ്റ് പിന്നെയും ദിവസങ്ങൾ തള്ളിമാറ്റിക്കൊണ്ട്, അന്നേ വേതനം കൊടുക്കാൻ കഴിയൂ എന്ന നിലപാട് സ്വീകരിച്ചു. കുറച്ചു തുക ഇപ്പോൾ തന്നിട്ട്, ബാക്കി പോസ്റ്റ് ഡെയ്റ്റഡ് ചെക്കായി തന്നാൽ മതിയെന്ന് യൂണിയൻ നേതൃത്വം അറിയിച്ചപ്പോൾ മൂന്നു മണിക്കൂർ കാത്ത് നില്ക്കണമെന്നായി സംവിധായകന്റെ നിലപാട്. അതും അംഗീകരിച്ച്, യൂണിയൻ അംഗങ്ങൾ കാത്തു നിൽക്കവെ, പോലിസ് സ്ഥലത്തെത്തി, യൂണിയൻ അംഗങ്ങൾ ക്രമസമാധാനം തകർക്കുന്നുവെന്ന് സംവിധായകൻ പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. തുടർന്ന്, സി ഐ അടക്കം സ്ഥലത്തെത്തിയപ്പോൾ ആ സെറ്റിലെ മറ്റ് തൊഴിലാളികൾ തങ്ങൾക്കും വേതന കുടിശിക ലഭിക്കാനുണ്ടെന്നും സഹോദരിയുടെ വിവാഹാവശ്യത്തിനാണെന്ന് പറഞ്ഞിട്ടു പോലും വേതനം കിട്ടുന്നില്ലെന്നും പോലിസിൽ പരാതിപ്പെട്ടു. സത്യാവസ്ഥ ബോധ്യമായ പോലിസ് കാര്യക്ഷമമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ, യൂണിറ്റ് തൊഴിലാളികൾക്ക് 1,50,000/- രൂപ ഉടനടിയും, ബാക്കി തുകക്ക് 18-ആം തീയതി ഡെയിറ്റിട്ട ചെക്കായും ലഭിച്ചു. തുടർന്ന് വൈകിട്ട് പോലിസ് സ്റ്റേഷനിലെത്തി സംവിധായകൻ സഹോദരിയുടെ വിവാഹാവശ്യം ഉന്നയിച്ച തൊഴിലാളിക്ക് ഇന്ന് രാവിലെ 1,00,000/– രൂപ ബാങ്ക് വഴി നല്കാമെന്ന ഉറപ്പു കൊടുത്തു. അങ്ങനെ ഫെഫ്ക എം റ്റിവി ഉയർത്തിയ വേതന സംബന്ധിയായ തൊഴിൽ പ്രശ്നം പരിഹരിക്കപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം