കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം സ്വദേശി വിനോദ് എന്നിവരാണ് നായയുടെ ആക്രമണത്തിനിരയായത്. ഇവരെ പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരെയും ആക്രമിച്ചത് ഒരു നായയാകാമെന്നാണ് നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം