ഒമാൻ: രാജ്യത്തിന്റെ 53ാമത് ദേശീയ ദിനാഘോഷം അടുക്കുന്ന വേളയിൽ വിവിധ അലങ്കാര പ്രവർത്തികൾക്കും മറ്റുമായി ടെൻഡറുകൾ ക്ഷണിച്ചു തുടങ്ങി. പടക്കങ്ങൾ, ഡ്രോണുകളുടെ പ്രദർശനം, അലങ്കാര രൂപങ്ങൾ നിർമ്മിക്കൽ, വൃക്ഷങ്ങളുടെ അലങ്കാരം എന്നിവക്കായി നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറിയേറ്റ് ജനറൽ ആണ് ടെൻഡറുകൾ നൽകിയിരിക്കുന്നത്.
Read More: അബൂദബിയിലേക്ക് മോദി
ഇത്തരം പ്രവൃത്തികളിൽ വൈദഗ്ധ്യമുള്ളതും ടെൻഡർ ബോർഡിൽ രജിസ്റ്റർ ചെയ്തതുമായ കമ്പനികൾക്ക് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ഒമാൻ ന്യൂസ്പേപ്പർ കെട്ടിടത്തിന് സമീപമുള്ള അൽ ഇലാം സിറ്റിയിലെ ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറിയേറ്റ് ജനറൽ ഓഫിസിൽനിന്ന് രേഖകൾ ലഭിക്കും. രാജ്യത്ത് നവംബർ 18ന് ആണ് ദേശീയ ദിനമായി ആഘോഷിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം