ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ശനിയാഴ്ച അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക സന്ദർശനം സംബന്ധിച്ച പ്രസ്താവനയിൽ അറിയിച്ചത്.
Read More: പ്രീതി സിന്റയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് സുചിത്ര കൃഷ്ണമൂർത്തി
ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോദി അബൂദബിയിൽ ഇറങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുന്ന ഘട്ടത്തിലെ പ്രധാനമന്ത്രിയുടെ സന്ദർശനം ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് നിമിത്തമാകും.
യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി (കോപ്) യുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും. വ്യാഴാഴ്ച മുതലാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. വെള്ളിയാഴ്ച ഫ്രാൻസിന്റെ ദേശീയദിനമായ ബാസ്റ്റീൽ ദിനത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചയും നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം