മണ്ണുത്തി: ആരോഗ്യമേഖലയിൽ മികച്ച തൊഴിൽ കണ്ടെത്താൻ സഹായകമായ ജെറിയാട്രിക്ക് കെയർ അസിസ്റ്റന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് എന്നീ പ്രൊഫഷണൽ കോഴ്സുകളുമായി ഇസാഫ് ഹെൽത്ത് കെയർ. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാലും, കാൻസർ, സ്ട്രോക്ക്, അപകടങ്ങൾ തുടങ്ങി മറ്റു കാരണങ്ങളാലും കിടപ്പിലായവർക്ക് പ്രത്യേക പരിചരണം നൽകാൻ പര്യാപ്തമാക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം നേഴ്സിംഗ്, കെയർ ടേക്കിംഗ് തുടങ്ങിയ മേഖലയിൽ ഏറെ ജോലി സാധ്യതയുള്ള കോഴ്സാണ് ജെറിയാട്രിക്ക് കെയർ അസിസ്റ്റന്റ്.
തിയറി, സ്കിൽ ലാബ് ട്രെയിനിങ്, ബേസിക്ക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്, വ്യക്തിത്വ വികസന ക്ലാസ്സുകൾ, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ പ്രായോഗിക പരിശീലനം തുടങ്ങി രോഗീപരിചരണത്തിന് ആവശ്യമായ പരിശീലനങ്ങൾ നൽകുന്ന ഈ കോഴ്സുകളുടെ കാലാവധി 45 ദിവസമാണ്. കേരളത്തിലെ മികച്ച മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ആവശ്യമെങ്കിൽ ഇന്റേൺഷിപ്പ് അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ് ടു പാസ്സായ, 18 വയസ്സ് തികഞ്ഞവർക്ക് ഈ കോഴ്സുകളിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. ഇസാഫ് ഫൗണ്ടേഷന് കീഴിലുള്ള തൃശ്ശൂരിലെ ട്രെയിനിങ് സെന്ററുകളിലായിരിക്കും കോഴ്സുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 871462259