വെള്ളറട: രണ്ട് ലിറ്റർ ചാരായവുമായി പിടികൂടിയ വയോധികന്റെ വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായവും 1225 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അമ്പൂരി കോവില്ലൂര്‍ തേക്കുപാറ ചരുവിള പുത്തന്‍വീട്ടില്‍ സത്യദാസിനെ (61)യാണ് എക്സൈസ് പിടികൂടിയത്.
വെള്ളറട ഗവ. യുപി സ്കൂളിനു സമീപം സ്കൂട്ടറില്‍ വില്പനക്കായി കൊണ്ടുവന്ന രണ്ട് ലിറ്റര്‍ ചാരായവുമായാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിനു പിറകുവശത്തുള്ള പുരയിടത്തില്‍ ചാരായം വാറ്റുന്നതായി അറിഞ്ഞത്. കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് താമസിക്കുന്ന പ്രതി വീടിന്റെ പിറകുവശത്ത് ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് ചാരായം വാറ്റിയിരുന്നത്.
പരിശോധനയിൽ പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്കിലും ബക്കറ്റുകളിലും കുടങ്ങളിലും കന്നാസുകളിലും സൂക്ഷിച്ചിരുന്ന 1225 ലിറ്റർ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോവിഡ് ലോക്ഡൗണ്‍ സമയത്ത് വാറ്റ് തുടങ്ങിയ പ്രതി അമ്പൂരി കുടപ്പനമൂട്, കൂതാളി, വെള്ളറട പ്രദേശങ്ങളില്‍ ചാരായ വില്പന നടത്തിവരികയായിരുന്നു.
നെയ്യാറ്റിന്‍കര എക്സൈസ് പ്രിവന്റ് ഓഫിസര്‍മാരായ എസ്. ഷാജികുമാര്‍, കെ. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ശങ്കര്‍, എസ്.എസ്. സൂരജ്, അനീഷ് വി.ജെ, എച്ച്.ജി. അര്ജുന്, വിജേഷ്, വനിത സിവില്‍ എക്സൈസ് ഓഫിസറായ രമ്യ സി.എസ് തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം