കഴക്കൂട്ടം: മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി തുമ്പ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. കല്ലമ്പലം സ്വദേശി ശ്രീ ശുഭൻ (25) ആണ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊല്ലത്ത് മോഷണ കേസിൽ കസ്റ്റഡിയിലായിരുന്ന ഇയാളെ തുമ്പയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ചോദ്യം ചെയ്യലിലും വിരലടയാള പരിശോധനയിലും ഇയാളല്ല പ്രതിയെന്ന് തിരിച്ചറിഞ്ഞു. കൈവിലങ്ങിടാതെയാണ് പ്രതിയെ സ്റ്റേഷനിൽ ഇരുത്തിയിരുന്നത്. രാത്രി എട്ടു മണിയോടെ സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ ഇയാളെ പൊലീസുകാർ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യാേഗസ്ഥരെത്തുന്നതിന് തൊട്ടു മുമ്പാണ് ഇയാൾ രക്ഷപ്പെട്ടത്. തുമ്പ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം