കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: കാട്ടുപന്നി ഇടിച്ച്  ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. 37 വയസായിരുന്നു. രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം. സ്‌കൂള്‍ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാലുകുട്ടികളും ഓട്ടോയില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം