കണ്ണൂർ: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസാണ് മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കമ്പിവേലി നിർമിച്ചു വിൽപ്പന നടത്തുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. തൊപ്പിയുടെ നാട്ടിലാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നതാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നയിടങ്ങളിൽ പരസ്യബോർഡും സജി സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി അശ്ലീല പരാമർശം നടത്തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് കേസ്. യൂട്യൂബ് വിഡിയോയിൽ സജി സേവ്യറുടെ നമ്പറും നൽകിയിരുന്നു.
Read more: ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ച സംഭവം: ഡ്രൈവർക്ക് സസ്‌പെൻഷൻ
കമ്പിവേലി നിർമിച്ച് നല്കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍നിന്ന് സജി സേവ്യറിന്റെ നമ്പര്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച മുഹമ്മദ് നിഹാദ് മോശമായി അശ്ലീലസംഭാഷണം നടത്തി. അതിന്റെ വിഡിയോ പകര്‍ത്തി യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുപിറകെ തൊപ്പിയുടെ അനുയായികളായ നിരവധിപേര്‍ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി.
ആദ്യം ശ്രീകണ്ഠാപുരം പൊലീസിനും പിന്നീട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർക്കുമാണ് സജി പരാതി നൽകിയത്. ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















