തിരുവനന്തപുരം: ലത്തീൻ പള്ളികളിൽ പണം പിരിവ് നടക്കുന്നു എന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ വിശ്വാസികളോടുള്ള അവഹേളനമാണ് മന്ത്രി പ്രസ്താവന പിൻവലിച്ചു മാപ്പുപറയുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം വില കുറഞ്ഞതും അപകീർത്തികരമായ പ്രസ്താവന അതും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുണ്ടായത് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനു തന്നെ അപമാനമാണെന്ന് ചെന്നിത്തല പറഞ്ഞു.
കോടികളുടെ പണപിരിവ് നടക്കുന്നു സർക്കാരിന്റെ അനുവാദം ഉണ്ടോ എന്നുള്ള മന്ത്രിയുടെ ചോദ്യം പള്ളികളെയും പുരോഹിതന്മാരെയും അപകീർത്തിപ്പെടുത്തുന്നതാണ്. രാജ്യത്തെ ക്രൈസ്തവ സമൂഹം പ്രത്യേകിച്ച് മണിപ്പൂരിൽ അതിക്രൂരമാം വിധം വേട്ടയാടപ്പെടുമ്പോൾ അസ്വസ്ഥതയുടെ അന്തരീക്ഷത്തെ തിരിച്ചറിയാതെ സാംസ്കാരിക മുല്യങ്ങളും നവോത്ഥാന സങ്കൽപ്പങ്ങളുമുള്ള ഒരു നാടിന്റെ മന്ത്രിയുടെ ഭാഷയിൽ നിന്നും എന്താണ് അർത്ഥമാക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.
ഏതായാലും മന്ത്രി തനിക്ക് പറ്റിയ തെറ്റുതിരുത്തി മാപ്പ് പറയുകയാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















