കൊച്ചി: കെ.പി.എം.ജിയുടെ ഗ്ലോബൽ കൺസ്ട്രക്ഷൻ പരിചിതമായ വെല്ലുവിളികൾ, പുതിയ സമീപനങ്ങൾ എന്ന വിഷയത്തിൽ ഗ്ലോബൽ കൺസ്ട്രക്ഷൻ സർവേ സംഘടിപ്പിച്ചു. സർവേ പ്രകാരം 84 ശതമാനം ആളുകളും നിർമാണ വിപണിയിൽ ശുഭാപ്തി വിശ്വാസം പുലർത്തി. നിർമ്മാണ ചെലവുകളിലും പുതിയ ആസ്തി സൃഷ്ടിക്കുന്നതിലും സർക്കാരിന്റെ പിന്തുണ ഗണ്യമായതോ മിതമായതോ ആയ സ്വാധീനം ചെലുത്തുമെന്ന് 80 ശതമാനം പേർ അഭിപ്രായപ്പെട്ടു.
“സർവേയിലെ കണ്ടെത്തലുകൾ ഇന്ത്യൻ നിർമ്മാണ വ്യവസായത്തിന്റെ ശക്തമായ വീക്ഷണത്തെ കാണിക്കുന്നു. സർക്കാർ മുന്നോട്ട് വെക്കുന്ന അടിസ്ഥാന സൗകര്യ ഉത്തേജനം, ഉൽപ്പാദന പ്രോത്സാഹനങ്ങൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവയാൽ ഇത് നയിക്കപ്പെടുന്നു. ഇത് അടുത്ത 12 മാസത്തിനുള്ളിൽ 20 ശതമാനം വരുമാന വളർച്ചയോ മൂലധന നിക്ഷേപത്തിലെ വർദ്ധനവോ സൂചിപ്പിക്കുന്നു” എന്ന് കെപിഎംജി, മേജർ പ്രോജക്ട്സ് അഡ്വൈസറി ആൻഡ് ഇൻഡസ്ട്രി 4.0, പാർട്ണർ സുനീൽ വോറ പറഞ്ഞു