കണ്ണൂർ ∙ ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഇരുപത്തിയഞ്ചോളം പേർക്കു പരുക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ 12.45ന് ആയിരുന്നു അപകടം.
Also read : പനിയിൽ വലഞ്ഞ് കേരളം; ഇന്ന് 13,248 പേർക്ക് പനി, നാല് മരണം
മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. പരുക്കേറ്റ ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം