ചാരുംമൂട്: ഇനി എത്ര സമരം നടന്നാലും എതിർപ്പുകളെ നേരിടേണ്ടി വന്നാലും മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. മാലിന്യ സംസ്കരണത്തിന് പ്ലാന്റുകൾ കൂടിയേ തീരു. തലയിൽ വെളിവുള്ളവർ പ്ലാന്റിനെ എതിർക്കുകയല്ല മറിച്ച് പ്ലാന്റ് സ്ഥാപിക്കണമെന്നാവശ്യവുമായി സമരം ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാവേലിക്കര നിയമസഭ മണ്ഡലത്തെ ‘മാലിന്യമുക്ത മാവേലിക്കര മണ്ഡലമായി’ പ്രഖ്യാപിച്ചു കൊണ്ടുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാഹ ഓഡിറ്റോറിയങ്ങളിൽ ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം കർശനമായി ഏർപ്പെടുത്തണം. പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടി കൂടി പിഴ ചുമത്തി പേര് വിവരങ്ങൾ പരസ്യപ്പെടുത്തി അപമാനിക്കണം. കാശും പോണം മാനവും പോണം എന്നാലേ പഠിക്കു എന്ന രീതി വരണം. അവനവന്റെ മാലിന്യം വല്ലവന്റെയും നെഞ്ചത്ത് വയ്ക്കാൻ എല്ലാവരും ഒറ്റക്കെട്ടാണ്. കേരളത്തിൽ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ കൂടുതലുള്ളത് ആലപ്പുഴയിലാണ്. ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
Read more: പനിയിൽ വലഞ്ഞ് കേരളം; ഇന്ന് 13,248 പേർക്ക് പനി, നാല് മരണം
ഇതിനായി കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുന്നത് സഹായകമാണ്. അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൃത്യമായ ഇടവേളകളില്‍ കൈമാറണം. ഹരിത കര്‍മ സേനക്ക് മാലിന്യങ്ങള്‍ കൈമാറാത്തവർക്കെതിരെയും യൂസര്‍ ഫീ നല്കുന്നതില് വീഴ്ച വരുത്തുന്നവര്‍ക്കെതിരെയും കെട്ടിട നികുതിയോടൊപ്പം പിഴ ചുമത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് അത് കൃത്യമായി നടപ്പിലാക്കണം.
വോട്ട് പോകുമെന്ന ഭയം ആർക്കും വേണ്ട. നാടിനെ മാലിന്യമുക്തമാക്കാൻ ഓഗസ്റ്റിൽ കൂടുന്ന നിയമസഭാ സമ്മേളനത്തിൽ സമഗ്ര നിയമ നിർമാണം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















