ബംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ തലവനുമായ ഡോ. കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ശ്രീലങ്കയിലെത്തിയ ഡോ. കസ്തൂരിരംഗന്‍ അവിടെ വച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ വിമാനമാർഗം ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിൽ എത്തിക്കുകയായിരുന്നു.
Read More: 11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിനതടവും 5,50,000/- രൂപ പിഴയും
കസ്തൂരിരംഗന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാരായണ ഹൃദയാലയത്തിലെ ഡോക്ടർമാർ വ്യക്തമാക്കിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കി. കർണാടക സർക്കാർ എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















