മാസപ്പടി-ഹവാല ആരോപണങ്ങളിൽ രണ്ട് വ്യത്യസ്ത കേസുകളിലായി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്തിരിക്കുന്നത്.
ഒന്നാമത്തെ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയാണ്. രണ്ട് കേസുകളിലും വീണ വിജയൻ രണ്ടാം പ്രതിയാണ്.
വിജിലൻസ് കേസുകൾക്കെതിരെ പിണറായി വിജയൻ കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അദ്ദേഹം ഇന്ന് തന്നെ അപ്പീൽ നൽകിയേക്കും. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയുണ്ടായതെന്നാണ് ഹർജിയിലെ പ്രധാന വാദം.
എഫ്ഐആർ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നാളെ ഹര്‍ജി നല്‍കും. ഉത്തരവിലെ നിരീക്ഷണങ്ങൾ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക. ഉത്തരവിലെ നിരീക്ഷണങ്ങൾ ലളിതകുമാരി കേസിന് വിരുദ്ധമെന്ന് കോടതിയെ അറിയിക്കും. വിജിലന്‍സ് കേസിലെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് നീക്കം. സർക്കാർ അപ്പീൽ പോകണമായിരുന്നുവെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പ്രതിരോധം.















