ൈഹദരാബാദ്: മെഡിക്കൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ദീക്ഷിത് റെഡ്ഡി (20)യെ വൃഷണം മുറിച്ച് രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ വിദ്യാര്‍ഥിയായിരുന്ന ദീക്ഷിത് അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കടുത്ത വിഷാദരോഗിയായിരുന്നു ദീക്ഷിത്ത് എന്നും ചികിത്സ തേടിയിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു.
നാലു വർഷം മുൻപും ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണു ചികിത്സ ആരംഭിച്ചത്. അടുത്തിടെ ദീക്ഷിത് ചികിത്സ മുടക്കി. ഇതോടെയാണ് ആത്മഹത്യയിലേക്കെത്തിയതെന്നും സഹപാഠികൾ പറഞ്ഞു.
Read More: 11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിനതടവും 5,50,000/- രൂപ പിഴയും
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















