സ്പെയിന് ദേശീയ ഫുട്ബോള്‍ ടീമംഗവും പരിശീലകനും ബാര്‍സിലോന, ഇന്റര്‍ മിലാന് ക്ലബ്ബുകളുടെ താരവുമായിരുന്ന ലൂയി സ്വാരെസ് മിറാമോന്റസ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. വിഖ്യാതമായ ബലോന്‍ ദ് ഓര് പുരസ്കാരം നേടിയിട്ടുള്ള സ്പെയിനില്‍ ജനിച്ച ഏക ഫുട്ബോളറായാണ് അദ്ദേഹം അറിയപ്പെടുന്നത്.
Also read : മിന്നൽ പണിമുടക്കുകാർക്ക് ക്ലീൻചിറ്റ്; കെ എസ് ആർ ടി സി ജീവനക്കാരുടെ അച്ചടക്ക നടപടി തള്ളി
1959ല്‍ സ്പാനിഷ് ക്ലബ് ബാര്സിലോനയ്ക്കൊപ്പം സ്പാനിഷ് ലീഗും സ്പാനിഷ് കപ്പും നേടിയതിനു തുടര്‍ച്ചയായാണ് ‘ലൂയിസിതോ’യ്ക്കു ബലോന്‍ ദ് ഓര് പുരസ്കാരം ലഭിച്ചത്. 1957ലും 1959ലും ബലോന്‍ ദ് ഓര് നേടിയ ആല്‍ഫ്രഡ് ഡി സ്റ്റെഫാനോ സ്പെയിന് താരമാണെങ്കിലും അര്‍ജന്റീനയില്‍ ജനിച്ച അദ്ദേഹം പിന്നീടു സ്പാനിഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം