കൊച്ചി:11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിന തടവും 5,50,000/- രൂപ പിഴയും. ഞാറക്കൽ വില്ലേജിൽ വെളിയത്താം പറമ്പ് ബീച്ചിൽ വട്ടത്തറ വീട്ടിൽ ബിജു ഫ്രാൻസിസിനെയാണ് (41) എറണാകുളം പോക്സോ കോടതി ജഡ്ജി ശ്രീ കെ സോമൻ ശിക്ഷിച്ചത്. 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവ ജനുവരി മാസം വരെയുള്ള കാലയളവിൽ ആയിരുന്നു പ്രതി പെൺ കൂട്ടിയെ നിരവധിതവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
Read More: ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു
പെൺകുട്ടി കാര്യങ്ങൾ പുറത്തറിയിച്ചതോടെയാണ് പെൺകുട്ടിയുടെ മൊഴിയിൽ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പത്തോളം വകുപ്പിലാണ് പ്രതിയെ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. നാലു വകുപ്പുകളിൽ 4 ജീവപര്യന്തം കഠിന തടവ് കൂടാതെ മറ്റ് 6 വകുപ്പുകളിൽ 15 വർഷം കഠിന തടവും കൂടി വിധിച്ചിട്ടുണ്ട്. എങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ശിഷ്ടാലം മുഴുവൻ എന്നാണെന്ന് കോടതി വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി നിർദ്ദേശിച്ചു. പെൺകുട്ടിക്ക് അർഹമായ പരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ശുപാർശയും ചെയ്തിട്ടുണ്ട്. ഈ കേസിൽ അറസ്റ്റിൽ ആയതിനു ശേഷം ജയിലിലേക്ക് കഞ്ചാവ് ഓയിൽ കടത്തിയതിന് പ്രതിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. സമീപകാലത്ത് ശിക്ഷിക്കപ്പെട്ട പോക്സോ കേസുകളിൽ കേരളം കണ്ട ഏറ്റവും വലിയ ശിക്ഷാവിധി ആണിത് .
11 വയസ്സുകാരിയോട് തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് പ്രതി ചെയ്ത ക്രൂരത സമ്മാനതകളില്ലാത്തതാണ് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇത്ര കഠിനമായ ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർമാരായിരുന്ന സിബിടോം, സിൽവർസ്റ്റർ തുടങ്ങിയവരാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ എന്നിവർ ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം