ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലെ ജ്ഞാനജ്യോതി അമ്മാളിന്റെ വീടിന്റെ അടുക്കളഭാഗവും മുന്‍ഭാഗവുമാണ് കാട്ടാന തകര്‍ത്തത്.
വൈകുന്നേരം ഏഴുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിലെ താമസക്കാരായ ജ്ഞാനജ്യോതി അമ്മാളും മകള്‍ ഷീലയും സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. ചക്കക്കൊമ്പനാണ് വീട് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
നേരത്തെ അരിക്കൊമ്പന്‍ ഈ പ്രദേശത്ത് വീടുകള്‍ തകര്‍ക്കുന്നത് പതിവായിരുന്നു. അരിക്കൊമ്പനെ പ്രദേശത്തുനിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഒരു വീടിനുനേര്‍ക്ക് കാട്ടാന ആക്രമണം ഉണ്ടാകുന്നത്.
അതേസമയം, കേരളത്തിലെ ഒന്‍പത് ജില്ലകളിലെ മലയോര പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയാകെ കാട്ടാന ശല്യം മൂലം തകര്‍ന്നടിയുകയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ ഇളകുന്ന കൃഷിനാശമാണ് വന്യജീവികള്‍ മൂലമുണ്ടാകുന്നത്. ഇത് തടയുവാനും പ്രതിരോധിക്കുവാനും കര്‍ഷകരെ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ക്രിയാത്മകമായ നിര്‍ദ്ദേശം ഉന്നതല സമിതിയില്‍ നിന്നും യുദ്ധകാല അടിസ്ഥാനത്തില്‍ ഉണ്ടാകണമെന്നും ജോസ് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















