കോട്ടയം: കോട്ടയം പാലായില്‍നിന്ന് നാലുദിവസം മുന്‍പ് കാണാതായ യുവതിയെ മരിച്ചനിലയില്‍ റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തി. ലോട്ടറി വില്‍പ്പനക്കാരിയായ വലവൂര്‍ സ്വദേശി പ്രിയ (31)യുടെ മൃതദേഹമാണ് പാലാ വലവൂര്‍ ഐ.ഐ.ഐ.ടി.യ്ക്ക് സമീപത്തെ റബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്.
നഗ്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി ചുറ്റിയിരുന്നു.
യുവതിക്കൊപ്പം നാലുദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പ്പനക്കാരനായ വലവൂര്‍ സ്വദേശി പ്രകാശിനെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ തിരച്ചിലിലാണ് യുവതിയെയും മരിച്ചനിലയില്‍ കണ്ടത്.
ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ഒരുദിവസത്തെ ഇടവേളയില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലോട്ടറി വില്‍പ്പനക്കാരനായ പ്രകാശ്, യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















