തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിൽനിന്നും ലീഗ് പോകുമെന്ന് കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉത്തരത്തിലിരിക്കുന്നത് എടുക്കുന്പോൾ കക്ഷത്തിലിരിക്കുന്നത് പോകാതെ നോക്കണം. ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുന്പോൾ എന്തെങ്കിലും കിട്ടുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു മുൻപ് സിപിഎം നിലപാട്. കാപട്യവുമായാണ് സിപിഎം വന്നത്. ഇപ്പോൾ സിപിഎമ്മിന് നന്നായി കിട്ടിയല്ലോ. സമസ്ത മതസംഘടനയാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കാം. ന്യൂനപക്ഷങ്ങളിൽ ഒരു അരക്ഷിതാവസ്ഥയുണ്ട്. അപ്പോൾ കേരളം ഭരിക്കുന്ന പാർട്ടി നടത്തുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുന്നതിൽ ഞങ്ങൾക്കെന്തിനാണ് പരിഭവം.
‘കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഒരു മതേതര പ്ലാറ്റ്‌ഫോം ഉണ്ടാകണമെന്ന ലക്ഷ്യത്തിന് മുന്നില്‍ നില്‍ക്കുന്നയാളാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ സി.പി.എം നേതാക്കള്‍ ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ നേതാക്കളോട് മാത്രമെ ഞങ്ങള്‍ക്ക് അതൃപ്തിയുള്ളൂ’, അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരിട്ട് കഴിഞ്ഞ ഏഴ് വര്‍ഷമായി സി.പി.എം കേരളത്തില്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തെ പൊളിച്ചടുക്കി കെട്ടിത്തൂക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കക്ഷത്തിൽ ഇരിക്കുന്ന പാർട്ടികൾ പോകാതെ നോക്കണം. ഏതൊക്കെ കക്ഷികൾ വരുമെന്ന് വരുന്ന ദിവസങ്ങളിൽ ബോധ്യമാകും.മുന്നണി വിപുലീകരണത്തെക്കുറിച്ച് നാളത്തെ യു.ഡി.എഫ് ചർച്ച ചെയ്യും. കേരള രാഷ്ട്രീയം ഇനി എന്തെല്ലാം കാണാനിരിക്കുന്നു.
കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും ഏക സിവിൽ കോഡിന് എതിരായിരുന്നു. കോൺഗ്രസ് വ്യക്തതയോടെയാണ് മുന്നോട്ടുപോകുന്നത്”. സതീശൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















