ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്പസമയത്തിനകം തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ധാക്കയിലാണ് കളി തുടങ്ങുക. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം മിന്നു മണി അരങ്ങേറ്റം കുറിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാന നിമിഷമാണ്.
Also read : വടക്കന്‍ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത
ഏഷ്യന്‍ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ പരമ്പരയാണിത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയില്‍ ബംഗ്ലാ വനിതകള്‍ ജയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം