തിരുവനന്തപുരം: ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ മാസം നിരക്ക് കൂടുമെന്നറിയിച്ച് കെ.എസ്.ആർ.ടി.സി. ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്കാണ് ഈടാക്കുന്നത്. ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം. നിശ്ചിത ദിവസങ്ങളിൽ 30% അധിക നിരക്ക് ഈടാക്കും. തിരക്കില്ലാത്ത ദിവസങ്ങളിൽ സാധാ നിരക്കാണ്.
സിംഗിൾ ബർത്ത് ടിക്കറ്റിന് അഞ്ച് ശതമാനം വർധനാകും ഉണ്ടാവുക. അതേസമയം, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15% നിരക്ക് കുറയും. അന്തർ സംസ്ഥാന സർവീസുകളിലാണ് നിരക്ക് കുറയുക.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
അതേസമയം, ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ തീരുമാനിച്ചു. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ് നല്‍കുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും. വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















