ന്യൂഡൽഹി: ഡൽഹിയിൽ കനത്തമഴയെ തുടർന്ന് വ്യാപക വെള്ളക്കെട്ട്. സൗത്ത് അവന്യൂ, ഫിറോസ് ഷാ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പലയിടത്തും ഗതാഗതം തടസപ്പെട്ടു.
വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. ഡല്‍ഹിയില്‍ കുറച്ച് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പലയിടത്തും മണ്ണിടിഞ്ഞു. ഹിമാചൽ പ്രദേശിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ മുതല്‍ രാജ്യതലസ്ഥാനത്ത് ഇടവിട്ട് ശക്തമായ മഴയാണ്. റംബനിൽ തുരങ്കത്തിന് സമീപം വലിയതോതിൽ മണ്ണിടിഞ്ഞു
വരുന്ന അഞ്ച് ദിവസം കൂടി രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലയിലും വടക്ക് പടിഞ്ഞാറന്‍ മേഖലയിലും മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ജനക്പുരി മേഖലയിൽ കനത്തമഴയെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴോട്ട് പതിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















