തിരുവനന്തപുരം: സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തിവരുന്ന മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്നതാണ്. കള്ളപ്പണക്കാരും മാഫിയകളുമാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More: സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ എത്തുന്നു…
“തുടർഭരണത്തിന്റെ ഹുങ്കിൽ കേരളത്തെ ചൈനയാക്കി മാറ്റാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ചൈനയിലേതിനു സമാനമായി സർക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് സിപിഎമ്മിൻറെ നിലപാട്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണനെതിരെ സിപിഎം സൈബർ ഗുണ്ടകൾ വധഭീഷണി മുഴക്കിയിരിക്കുകയാണ്”.
https://www.youtube.com/watch?v=BcDM3cEGToc
‘‘പി.വി. അൻവർ എംഎൽഎ നേരിട്ടാണ് സൈബർ ആക്രമണത്തിനു നേതൃത്വം നൽകുന്നത്. ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ എന്ന പേരിൽ സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് പി.വി. അൻവർ പ്രവർത്തിക്കുന്നത്. അൻവറിൻറെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാധ്യമങ്ങൾ വാർത്തയാക്കിയതാണ് ഈ വെറുപ്പിനു കാരണമെന്ന് വ്യക്തമാണ്.” – സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം