യു എസ്: വാഷിങ്ടണിലെ വാൾമാർട്ട് സൂപ്പർ മാർക്കറ്റിലെ വെടിവെപ്പിൽ 23 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 90 ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി നടത്തിയ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാൾമാർട്ടിന്റെ ടെക്സസിലെ ഔട്ട്ലെറ്റിലാണ് വെടിവെപ്പുണ്ടായത്.
Read More: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തിപരമെന്ന് കർണാടക ഹൈകോടതി
വംശീയവാദിയായ പാട്രിക് ക്രുസിസാണ് കേസിലെ പ്രതി. യു.എസ് ജില്ലാ ജഡ്ജി ഡേവിഡ് ഗുഡേരേമയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്കിടയിൽ ഇയാൾക്ക് പരോൾ ലഭിക്കില്ല. അതേസമയം വധശിക്ഷ ലഭിക്കാവുന്ന മറ്റൊരു കേസിൽ ഇയാൾക്കെതിരെ വിചാരണ നടക്കുകയാണ്.
വിധ്വേഷ കുറ്റം ചെയ്തതിന് 45 ജീവപര്യന്തവും ആയുധ ഉപയോഗിച്ച് അക്രമം നടത്തിയതിന് 45 ജീവപര്യന്തവുമാണ് ഇയാൾക്ക് ശിക്ഷയായി കോടതി നൽകിയത്. അതേസമയം, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ, ഈ വാദമൊന്നും കോടതി മുഖവിലക്കെടുത്തില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം