ആലപ്പുഴ: കുട്ടനാട്ടിൽ അടിയന്തര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ആംബുലന്‍സിന് പുറമേ മൂന്ന് മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു.
Read More: ‘ഭരിക്കാൻ ബിജെപിയുടെ പിന്തുണ ആവശ്യമില്ല’ – സിപിഎം
കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്‍പ്പടെയുള്ള രോഗികളെ വാട്ടര്‍ ആംബുലന്‍സില്‍ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ സംവിധാനം. ഓക്സിജന്‍ ഉള്‍പ്പടെയുള്ള സേവനവും വാട്ടര്‍ ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളുടെ സേവനം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളില്‍ ലഭ്യമാണ്.
വാട്ടര്‍ ആംബുലന്‍സ് നമ്പര്‍: 8590602129, ഡി.എം.ഒ. കണ്ട്രോള് റൂം നമ്പര്‍: 0477 2961652
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം