ബിഗ് ബോസ്സിന് പിന്നാലെ സിനിമാരംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് അഖില്‍ മാരാർ. താന്‍ തിരക്കഥയൊരുക്കുന്ന ഒരു സിനിമയുടെ ഭാഗമായി അഖില്‍ ഉണ്ടാവുമെന്ന് ജോജു ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ ഭാഗമാവുന്ന പ്രോജക്റ്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ് വി പി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് താനും ജോജു ജോര്‍ജും കൂടിയാണെന്ന് പറയുന്നു അഖില്‍.
Read More: സെമി കണ്ടക്ടർ ഇടപാടിൽ 1500 കോടി രൂപയുടെ അഴിമതി മോദി നടത്തിയെന്ന് തൃണമൂൽ കോൺഗ്രസ്സ്
ഇന്നലെ കൊച്ചിയില്‍ നടന്ന ഫാന്‍സ് മീറ്റിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിഗ് ബോസ് കിരീട ജേതാവ്. “ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പടം കുറച്ചൂടെ വൈകും. കാരണം എനിക്ക് തിരക്കഥ എഴുതാനുള്ള സമയം എടുക്കും. അല്ലാതെ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ഞാനും ജോജു ചേട്ടനും (ജോജു ജോര്‍ജ്) കൂടി ചേര്‍ന്ന്. അത് ഒഫിഷ്യലി ജോജു ചേട്ടന് അനൌണ്സ് ചെയ്തോളും. സാഗറും ജുനൈസും അഭിനയിക്കുന്നു എന്ന് പറഞ്ഞില്ലേ? അത് വലിയ പടമാണ്”, ചോദ്യത്തിന് മറുപടിയായി അഖില്‍ പറഞ്ഞു.
ബിഗ് ബോസില്‍ വച്ച് ‘ഓമന’ എന്നൊരു ചിത്രത്തെക്കുറിച്ച് അഖിലും ഷിജുവും തമ്മില്‍ സംസാരിച്ചിരുന്നു. അത് താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം