തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പനിമരണം. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. വിളപ്പിൽശാല സ്വദേശി ജെ.എം മേഴ്സിയാണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Read more: ബാലസോർ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത് സിബിഐ
ഇന്ന് 11,418 പേർ പനി പിടിപെട്ടു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണു പനി ബാധിതർ കൂടുതൽ. 127 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളവും കൊല്ലവുമാണു ഡെങ്കിപ്പനിയിൽ മുന്നിൽ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ള ജില്ല മലപ്പുറമാണ്. 2164 പേരാണ് ഇന്നു മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















