കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് മഅദനിയെ ഡിസ്ചാര്‍ജ് ചെയ്തത്. കൊച്ചിയില്‍ നിന്ന് രാത്രി 9.30നുള്ള വിമാനത്തില്‍ മഅദനി ബംഗളൂരുവിലേയ്ക്ക് തിരിക്കും. പിതാവിനെ സന്ദര്‍ശിക്കാതെയാണ് മടക്കം.
ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാൽ അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല.
ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിക്ക് കടുത്ത ചര്‍ദ്ദിയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും മൂലം അവശത നേരിട്ടിരുന്നു. ആലുവയിൽ നിന്ന് അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടനായിരുന്നു ഇത്. തുടർന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനാൽ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയതോടെയാണ് ഇദ്ദേഹത്തിന് കുടുംബ വീടായ അൻവാര്‍ശേരിയിലേക്ക് പോകാൻ സാധിക്കാതിരുന്നത്. മഅദനിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിശ്രമം വേണെമെന്നും യാത്ര തുടരാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















