പാലക്കാട്: ഒറ്റപ്പാലം പനമണ്ണയിൽ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ഓട് തകർന്നുവീണ് അധ്യാപികക്കും വിദ്യാർഥിക്കും പരിക്കേറ്റു. ദേശബന്ധു എൽ.പി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
അധ്യാപികയായ കുളപ്പുള്ളി സ്വദേശി ശ്രീജ, വിദ്യാർഥിയായ പനമണ്ണ സ്വദേശി ആദര്‍ശ് എന്ന വിദ്യാര്‍ഥി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റ അധ്യാപികയും വിദ്യാര്‍ഥിയും മാത്രമേ ക്ലാസിലുണ്ടായിരുന്നുള്ളൂ. ഇന്റര്‍വെല്‍ സമയമായതിനാല്‍ മറ്റു കുട്ടികള്‍ പുറത്തായിരുന്നു. അതുകൊണ്ടു തന്നെ വലിയ അപകടം ഒഴിവായി. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
അധ്യാപികയുടെ തലയ്ക്കും ആദര്‍ശിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. സ്‌കൂളില്‍ കൃത്യമായി അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മഴ മൂലമുണ്ടായ ബലക്ഷയമാകാം അപകട കാരണമെന്നാണ് നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















