അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സഭ തടസപ്പെടുത്തിയതിന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എമാര്‍ക്ക് എതിരെയുള്ള സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് സമ്മേളനത്തിൻറെ ആദ്യ ദിവസമാണ് സഭയിൽ ഉന്തും തള്ളും ആയത്.
Read More: മതത്തിൻറെ പേരിൽ സിനിമാരംഗത്ത് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ഹുമ ഖുറേഷി
ബിജെപി എംഎല്‍എ സഭയില്‍ ഇരുന്ന് പോണ്‍ വിഡിയോ കണ്ടത് പ്രതിപക്ഷം ഉന്നയിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അനിമേഷ് ദേബ്ബര്‍മ്മയാണ് വിഷയം ഉന്നയിച്ചത്. ഇത് ബിജെപി എംഎല്‍എമാര്‍ ചോദ്യം ചെയ്തു. അതിനിടെ മറ്റു ചില സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ ബഹളം തുടങ്ങിയത്. ഇത് പ്രതിപക്ഷ, ഭരണപക്ഷ എംഎല്‍എമാര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു.
സഭാനടപടി തടസ്സപ്പെടുത്തിയതിന് മുഖ്യപ്രതിപക്ഷമായ തിപ്രമോത്തയുടെ മൂന്ന് എംഎല്‍എമാരെയും സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ഒാരോ എംഎല്‍മാരെയുമാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം