തിരക്കഥ മുതൽ റിലീസ് വരെ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ലോക റെക്കോർഡ് നേട്ടത്തിനർഹമായ ” എന്ന് സാക്ഷാൽ ദൈവം” എന്ന ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള യു ആർ എഫ് ( യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം) വേൾഡ് റെക്കോർഡ്സ് സർട്ടിഫിക്കേറ്റുകളുടെ വിതരണം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം പ്രസ് ക്ളബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ, കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനൻ , ചലച്ചിത്ര നിർമ്മാതാവ് കല്ലിയൂർ ശശി എന്നിവർ ചേർന്നാണ് സർട്ടിഫിക്കേറ്റുകളുടെ വിതരണം നടത്തിയത്. ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറിൽ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്ന് സാക്ഷാൽ ദൈവം. ചിത്രം പ്രമുഖ ഒടിടി പ്ളാറ്റ് ഫോമുകളിൽ റിലീസ് ചെയ്തിരുന്നു.
തദവസരത്തിൽ, എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമ ” ലിറ്റിൽ ഹാർട്ട്സി “ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചലച്ചിത്ര നടൻ ജോബിയും കല്ലിയൂർ ശശിയും ചേർന്ന് ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾക്കു നൽകി നിർവ്വഹിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര ഗാനരചയിതാവ് ദീപു ആർ എസ് ചടയമംഗലം സ്വാഗതമാശംസിച്ചു. അജയ് തുണ്ടത്തിൽ, ചാല കുമാർ ,ടി സുനിൽ പുന്നക്കാട്, സന്തോഷ് ശിവദാസ് , എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. സുദർശനൻ റസ്സൽപുരം നന്ദി രേഖപ്പെടുത്തി. ചിത്രങ്ങളുടെ പി ആർ ഓ അജയ് തുണ്ടത്തിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം