ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ കേസിൽ വിധി നാളെ പറയും. ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട വിധിക്കെതിരായ അപ്പീലിലാണു വിധിയുണ്ടാകുക. അപകീർത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുലിന്റെ ആവശ്യം.
നേരത്തെ വേനലവധിക്ക് ശേഷം വിധി പറയുമെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എം.പി സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിൻറെ ബെഞ്ചാണ് രാഹുലിന്റെ ഹരജി പരിഗണിക്കുന്നത്. രാഹുലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയും പരാതിക്കാരനായ പൂർണേഷ് മോദി എംഎൽഎക്കായി നിരുപം നാനാവതിയും ഹാജരായിരുന്നത്.
2019ലെ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ടുണ്ടായ അപകീർത്തിക്കേസിലാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയായിരുന്നു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















