തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്ക് അടക്കം ഒരു നേരത്തെ ഭക്ഷണമെത്തിക്കുന്ന ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പദ്ധതിയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ . ‘Caste out: how Kerala’s food parcel scheme tackles poverty and prejudice’ എന്ന തലക്കെട്ടിലാണ് ഡിവൈഎഫ്‌ഐയുടെ ഈ പദ്ധതിയെ മാധ്യമം വാഴ്ത്തുന്നത്.
‘സ്നേഹത്തോടെ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലതെന്നൊരു ക്ലീഷേ പ്രയോഗമുണ്ട്. എന്നാൽ മാനുഷിക ബോധത്തോടെ പാചകം ചെയ്താൽ രുചികരമായ ഭക്ഷണം തയ്യാറാക്കാനാകുമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ’. ഈ മുഖവുരയോടെയാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതിയെപ്പറ്റിയുള്ള ഗാർഡിയൻ റിപ്പോർട്ട് തുടങ്ങുന്നത്.
Read more: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
കേരളത്തിലെ സൗജന്യ ഭക്ഷണവിതരണമില്ലാത്ത ആശുപത്രികളിലെ 40,000ത്തോളം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്‌ഐ പദ്ധതി ആശ്വാസം പകരുന്നുവെന്ന് ഗാർഡിയനിലെ ലേഖനത്തിൽ പറയുന്നു. ഈ പദ്ധതി കമ്യൂണിറ്റി കിച്ചനുകളിലൂടെയല്ലാതെ ഓരോ വീട്ടിലും ഉണ്ടാക്കുന്ന ഭക്ഷണമാണ് പൊതികളാക്കി വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.
300 പാഴ്‌സലുകളുമായി 2017ൽ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ വലിയ രീതിയിൽ ഇവിടെ വരെ എത്തിയിരിക്കുന്നത്. താഴ്ന്ന ജാതിക്കാർ സ്‌കൂളിൽ ഭക്ഷണം പാകം ചെയ്‌തെന്ന പേരിൽ ഉയർന്ന ജാതിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ പ്രതിഷേധിക്കുന്ന രാജ്യത്താണ് ഈ മാതൃകയെന്നും ഗാർഡിയൻ കുറിക്കുന്നു.
ഡിവൈഎഫ്‌ഐ മതം, ജാതി തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവിഭാഗം വീടുകളിൽ നിന്നും തയാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ് ഏഴുവര്‍ഷമായി ഡിവൈഎഫ്ഐ ജില്ലകളിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളെ കേന്ദ്രീകരിച്ചു നടത്തി വരുന്ന ‘ഹൃദയപൂര്‍വം’ പദ്ധതിയുടെ കീഴിലാണ് പൊതിച്ചോര്‍ വിതരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം