തിരുവനന്തപുരം: തിരുവനന്തപുരത്ത് രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അക്ഷയ്. വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് അക്ഷയ് മുങ്ങിമരിച്ചത്.
രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയ അക്ഷയ് തിരിച്ചെത്താൻ വൈകിയതോടെ അമ്മ കുളത്തിനടുത്തേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. എന്നാൽ, കുളത്തിൽ മകൻ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം