ബംഗളൂരു: ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകള്‍ക്ക് വിവാഹ മോചനത്തില്‍ ഭര്‍ത്താവില്‍നിന്നു കനത്ത ജീവനാംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചന കേസില്‍ കീഴ്കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമിക്കറുടെ നിരീക്ഷണം.
ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ വീട്ടില്‍ ഇരുന്ന് ഭര്‍ത്താവില്‍നിന്ന് കനത്ത തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള പണം മാത്രമേ ജീവനാംശം ആയി അനുവദിക്കാനാവൂ എന്ന് കോടതി പറഞ്ഞു.
Also read : ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
നേരത്തെ ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹത്തിനു ശേഷം അത് അവസാനിപ്പിക്കുകയായിരുന്നു. ഒരുമിച്ചു പോവാനാവാത്തതിനാല്‍ വിവാഹ മോചനം നേടിയ ഇവര്‍ ജീവനാംശമായി പ്രതിമാസം പതിനായിരം രൂപയും നഷ്ടപരിഹാരമായി മൂന്നു ലക്ഷവുമാണ് ആവശ്യപ്പെട്ടത്. കീഴ്ക്കോടതി അയ്യായിരം രൂപ പ്രതിമാസ ജീവനാംശവും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു. ഇതു ചോദ്യം ചെയ്താണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പലചരക്കു കട നടത്തുന്ന മുന്‍ ഭര്‍ത്താവ് പ്രായമായ അമ്മയെയും വിവാഹം കഴിക്കാത്ത സഹോദരിയെയും സംരക്ഷിക്കുന്നുണ്ടെന്നതും കോടതി കണക്കിലെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം