ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഹെഡിങ്ലിയില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 മുതല്‍ ആണ് മത്സരം. പരമ്പരയില്‍ 2-0ന് മുന്നിട്ടു നില്ക്കുന്ന ഓസ്ട്രേലിയയ്ക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ആഷസ് സ്വന്തമാക്കാം. പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ മൂന്നാം ടെസ്റ്റിലെ ജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്.
രണ്ടാം ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ടീമില്‍ കാര്യമായ പൊളിച്ചെഴുത്തുമായാണ് ഇംഗ്ലണ്ട് ടീം ഹെഡിങ്ലിയില്‍ ഇറങ്ങുക. പരുക്കേറ്റ ബാറ്റര്‍ ഒലി പോപ്പിനെ ഒഴിവാക്കിയപ്പോള്‍ പേസ് ബോളര്‍മാരായ ജയിംസ് ആന്‍ഡേഴ്സനും ജോഷ് ടങ്ങിനും വിശ്രമം അനുവദിച്ചു. ഓള്‍റൗണ്ടര്‍മാരായ മോയിന്‍ അലി, ക്രിസ് വോക്സ്, പേസ് ബോളര്‍ മാര്‍ക് വുഡ് എന്നിവരെ പകരം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.
ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ആത്മവിശ്വാസത്തിലാണ് പാറ്റ് കമിന്‍സും സംഘവും മൂന്നാം ടെസ്റ്റിന് ഇറങ്ങുക. പരുക്കേറ്റ ഓഫ് സ്പിന്നര്‍ നേഥന്‍ ലയണിനു പകരം ടോഡ് മര്‍ഫി ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. ഒരു പേസ് ബോളറെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ സ്കോട് ബോളണ്ട് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം