കെജിഎഫിന് ശേഷം പ്രശാന്ത് നീൽ പാൻ ഇന്ത്യൻ താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സലാർ – പാർട്ട് വൺ
ടീസർ പുറത്തിറക്കി. സീസ് ഫയർ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗത്തിൻ്റെ ടീസർ
വ്യാഴാഴ്ച്ച പുലർച്ചെ 5.12നാണ് പുറത്തിറങ്ങിയത്. കെജിഎഫ് കാന്താര എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന “സലാർ” സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്.
കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകൻ ആകുന്ന,സലാറിൽ പ്രഭാസും പ്രിഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു.
ചിത്രത്തിന്റെ ടീസർ 5.12 ന് പുറത്തിറങ്ങുന്നതിന്റെ പിന്നിൽ രഹസ്യം എന്താണ് എന്ന് പ്രേക്ഷകർ ചിന്തിച്ചിരുന്നു അതിന് ഉള്ള ഉത്തരവും അവർ തന്നെ കണ്ടെത്തുകയും ചെയ്തു. നീലിൻറെ ബ്ലോക്ബസ്റ്റർ ചിത്രം കെജിഎഫുമായിട്ടാണ് സമയത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത്. കെജിഎഫ് 2 ക്ലൈമാക്സിൽ റോക്കി ഭായി ആക്രമിക്കപ്പെടുന്നത് പുലർച്ചെ അഞ്ചു മണിക്കാണെന്നും കപ്പൽ തകരുന്നത് 5.12 ന് ആണെന്നുമാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. കെജിഎഫും സലാറുമായി എന്തോ ബന്ധമുണ്ടെന്നും ആയിരുന്നു പ്രേക്ഷകർ കണ്ടെത്തിയത്.
സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
Also read: എറണാകുളത്ത് എംജി റോഡിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കീഴടങ്ങി
ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഫ് കാന്താര ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് ആണ് സെപ്റ്റംബർ 28 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം