ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ഐസിഎസ്ഇ, സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
നേരത്തെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതാത് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കാസർകോട് റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം നാളെ മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് ഡി എഫ് ഒ കെ. അഷ്റഫ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം