തിരുവനന്തപുരം: കുറ്റകൃത്യത്തിന്റെ കാഠിന്യം ബോധ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവി ഇടപെട്ട് ലോക്കൽ പോലീസിൽ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയ കേസിന്റെ വിവരം പോലും പോലീസ് ആസ്ഥാന മന്ദിരത്തിൽ ഇല്ല. വധശ്രമവുമായി ബന്ധപ്പെട്ടു ഡിവൈ.എസ്.പി പ്രതിയായ കേസ് ഡിജിപി യുടെ ഉത്തരവ് പ്രകാരം ആണ് അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയത്. ഇത്രയും ഗൗരവം ഉള്ള കേസിന്റെ വിവരങ്ങൾ പോലും പോലീസ് ആസ്ഥാനത്തു സൂക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
അയൽവാസിയെ കമ്പിപ്പാര കൊണ്ട് മർദിച്ചു അവശനാക്കി കൊലപെടുത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു ഇപ്പോൾ മുല്ലപെരിയാർ ഡിവൈ. എസ്.പിയായ നന്ദനൻ പിള്ളയ്‌ക്കെതിരെ 2019 നവംബർ 18ന് പൂജപ്പുര പോലീസ് ഇന്ത്യൻ ശിക്ഷാ നിയമം 324 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പുന്നയ്ക്കാമുകൾ വാർഡിൽ ഞാലിക്കോണം കുളത്തിങ്കര റോഡിനു സമീപം ഡിവൈ.എസ്.പി യുടെ ഭാര്യയുടെ പേരിൽ ഉള്ള സ്ഥലത്തിന്റെ അതിര് തർക്കവുമായി ബന്ധപ്പെട്ടാണ് അയൽവാസിയായ ബൈജുവിനെ ഡിവൈ.എസ്.പി നന്ദനൻ പിള്ള കമ്പിപ്പാര കൊണ്ട് മാരകമായി അടിച്ചു പരിക്കേൽപ്പിച്ചത്. കേസിന്റെ ഗൗരവം മനസ്സിലാക്കി പോലീസ് മേധാവിയുടെ ഉത്തരവിൽ (No.D5- 509853/2020/PHQ, dated 24/10/2020) അന്വേഷണം പൂജപ്പുര പോലീസിൽ നിന്നും മാറ്റി ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിജിപിയുടെ ഉത്തരവ് പ്രകാരം പ്രബലമായ ഒരു ഏജൻസിയ്ക്ക് അന്വേഷണം കൈമാറിയ കേസിന്റെ വിവരങ്ങൾ പോലും പോലീസ് ആസ്ഥാന ഓഫീസിൽ ഇല്ലെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തി പുറത്ത് ആക്കാൻ സർക്കാർ ശക്തമായ നീക്കം നടത്തുന്നതിനിടെ, പ്രബലമായൊരു കേസിന്റെ വിവരം പോലും പോലീസ് ആസ്ഥാന ഓഫീസിൽ ഇല്ലെന്നുള്ളതിൽ നിഗൂഢത ഉണ്ട്. പ്രതിയെ രക്ഷിക്കാൻ പോലീസ് ആസ്ഥാനത്ത് ചിലർ ശ്രമിക്കുന്നു എന്നുവേണം കരുതാൻ.
കേസ് ക്രൈം ബ്രാഞ്ചിന് വിട്ടുവെങ്കിലും നാളിതുവരെയായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാർ ആക്കി കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഡിവൈ. എസ്.പി പ്രതിയായ കേസ് അന്വേഷിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ്. കേസ് തേച്ചു മാച്ചു കളയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും ആക്ഷേപം ഉണ്ട്.
ഡിവൈ. എസ്. പി നന്ദനൻ പിള്ളയുടെ വിദ്യാഭ്യാസ യോഗ്യത ബി എ ഡിഗ്രി ആണെന്നാണ് ഇടുക്കി പോലീസ് മേധാവിയുടെ ഓഫീസ് സേവന പുസ്തകം പരിശോധിച്ചു രേഖാമൂലം മറുപടി നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് രേഖാമൂലം മറുപടി നൽകിയത് പോസ്റ്റ് ഗ്രാജുവേഷൻ ഉണ്ടെന്നാണ്.
വധശ്രമ കേസിലെ പ്രതിയെ സർവീസിൽ നിലനിറുത്തി ഖജനാവിൽ നിന്നും പൊടിച്ചത് 53 ലക്ഷത്തി 68000 രൂപ!!!!
അയൽവാസിയെ കമ്പിപ്പാര കൊണ്ട് തല്ലിചതച്ച കേസിൽ അന്വേഷണം നേരിടുന്ന dysp നന്ദനൻ പിള്ളയ്ക്ക് സർക്കാർ ഖജനാവിൽ നിന്നും അനധികൃതമായി നൽകിയത് 53ലക്ഷത്തി 68000 രൂപ.
2019 നവംബർ മാസം ആണ് dysp നന്ദനൻ പിള്ളയ്‌ക്കെതിരെ IPC 324 പ്രകാരം ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി പൂജപ്പുര പോലീസ് ക്രിമിനൽ കേസ് എടുത്തത്. ക്രൈം ബ്രാഞ്ച് അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. കേസ് അന്വേഷണം പൂർത്തിയായി പ്രതി കുറ്റക്കാരനല്ലെന്ന് അന്വേഷണ ഏജൻസി കണ്ടെത്തുമ്പോൾ മാത്രമേ തിരിച്ചു സർവീസിൽ പ്രവേശിപ്പിക്കാവൂ എന്നാണ് പോലീസ് ചട്ടത്തിന്റെ 86 (ബി) വ്യക്തം ആക്കുന്നത്.
ഈ സാഹചര്യത്തിൽ 2019 നവംബർ മുതൽ ഇതുവരെ നന്ദനൻ പിള്ളയ്ക്ക് സർക്കാർ ഖജനാവിൽ നിന്നും അനധികൃതമായി നൽകിയത് 53 ലക്ഷത്തി 68000 രൂപ.
പ്രതിക്ക് ഇപ്പോൾ അനധികൃതമായി നൽകി വരുന്ന മാസ ശമ്പളം 1, 22000 രൂപയാണ്.
1, 22000 X 44 മാസം = 53,68000 രൂപ
ഗുരുതര ക്രിമിനൽ കേസ് ആയ ipc 324 ൽ അന്വേഷണം നേരിടുമ്പോഴും dysp റാങ്കിൽ തന്നെ പ്രതി മുല്ലപെരിയാർ പോലീസ് സ്റ്റേഷൻ ചുമതലയുമായി സസുഖം വാഴുകയാണ്. കൊടും ക്രിമിനലുകൾ പോലീസിനകത്തുല്ലപ്പോള്‍ ഐജി പി വിജയനെ പോലുള്ളവർ പുറത്ത് നില്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പോലീസ് ആക്ടിലെ സെക്ഷൻ 86 (3) പ്രകാരം അക്രമോത്സുകത, അസാന്മാർഗികത എന്നിവയടങ്ങിയ കുറ്റത്തിന് ശിക്ഷിച്ചതോ, ഈ കുറ്റകൃത്യങ്ങളിൽ ക്രിമിനൽ കേസ് ഉള്ളതോ ആയവരെ സസ്‌പെൻഡ് ചെയ്ത ശേഷം ഹിയറിങ് നടത്തി പിരിച്ചു വിടാം.ഗുരുതര ക്രിമിനൽ കുറ്റം ചെയ്ത കേസിൽ ക്രിമിനൽ ചട്ടം 324 പ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഡിവൈ. എസ്. പി നന്ദനൻ പിള്ള ഇപ്പോഴും ഡിവൈ. എസ് പി റാങ്കിൽ മുല്ലപെരിയാർ പോലീസ് സ്റ്റേഷൻ ചുമതല ക്കാരനായി ഇപ്പോഴും സെർവിസിൽ തുടരുന്നു.