കൊച്ചി: ഹൃദ്രോഗ വിഭാഗത്തില്‍ നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കൈകോര്‍ത്ത് ആസ്റ്റര്‍ മെഡ്സിറ്റിയും മരട് പി.എസ് മിഷന് ആശുപത്രിയും. ആസ്റ്റര്‍ മെഡ്സിറ്റിയിലെ കാര്‍ഡിയാക് സയന്‍സസ് വിഭാഗത്തിന്റെ മുഴുവന്‍ സമയസേവനം ഇനി മുതല്‍ മരട് പി.എസ് മിഷന് ആശുപത്രിയില്‍ ലഭ്യമാകും. മരട് പിഎസ് മിഷന് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം അസി. കമ്മീഷണര്‍ പി. രാജ്കുമാര് നിര്‍വഹിച്ചു.
Read More: എസ്സിഒയുടെ സാമ്പത്തിക വികസന തന്ത്രത്തിൽ ഒപ്പുവെക്കാൻ വിസ്സമ്മതിച്ച് ഇന്ത്യ
കാര്‍ഡിയോളജി വിഭാഗത്തിലെ ഒ.പി സേവനം മുതല്‍ എക്കോ, ടി.എം.ടി പരിശോധനകള്‍, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, കാര്‍ഡിയാക് ഐ.സി.യു. പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, പ്രിവന്റീവ് കാര്‍ഡിയോളജി ഉള്‍പ്പടെ ആധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബും ഒരുക്കിയിട്ടുണ്ട്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റായ ഡോ. എം.ഡി സുധീറിന്റെ മുഴുവന്‍ സമയ സേവനവും ഇവിടെ ലഭ്യമാക്കും. ആസ്റ്റർ മെഡ്സിറ്റിയിലെ കാത്ത് ലാബ് ടെക്നീഷ്യന്റെ സേവനവും ഉണ്ടാകും.
പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ മെഡ്സിറ്റിയും പി.എസ് മിഷനും സഹകരിക്കുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ ഡിസംബറില്‍ പി.എസ് മിഷന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആസ്റ്റര്‍ മെഡ്സിറ്റി ഏറ്റെടുത്തിരുന്നു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കാര്‍ഡിയാക് സേവനം കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
ആസ്റ്റർ മെഡ്സിറ്റിയിലെ ഏറ്റവും നൂതനമായ ചികിത്സ മറ്റു ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും മികച്ച ചികിത്സ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു.
രോഗികൾക്ക് ഏറ്റവും മികച്ച ലോകോത്തര ചികിത്സ ഉറപ്പു വരുത്തുന്നതിനായി ചെറിയ ആശുപത്രികളെ ഉൾപ്പടെ ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി കാര്‍ഡിയോളജി വിഭാഗം ലീഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.അനില്‍കുമാർ വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിന്, ആസ്റ്റര്‍ മെഡ്സിറ്റി കാര്‍ഡിയോളജി വിഭാഗം ലീഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അനില്‍കുമാര്‍ ആര്, കണ്‍സല്‍ട്ടന്റ് ഡോ. സന്ദീപ് ആര്, കണ്‍സള്‍ട്ടന്റായ ഡോ. എം.ഡി സുധീര്‍, പി.എസ് മിഷന് ആശുപത്രിയിലെ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ ഡോ. സിസ്റ്റർ ആനി ഷീല, മെഡിക്കല്‍ മിഷൻ ഡയറക്ടർ ഡോ. കുഞ്ഞുമോന് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം