ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഉത്തർ പ്രദേശിലെ മീററ്റിൽ വച്ചാണ് അപകടമുണ്ടായത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. പാണ്ഡവ് നഗറില്‍ നിന്ന് പ്രവീണ്‍ കുമാര്‍ കാറില്‍ മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മീററ്റ് മുള്‍ട്ടാന്‍ നഗറിലാണ് പ്രവീണ്‍ കുമാര്‍ താമസിക്കുന്നത്. പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചു.
കണ്ടെയ്‌നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തിൽ കാർ തകർന്നെങ്കിലും പ്രവീൺ കുമാറും മകനും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിച്ച താരമാണ് പ്രവീൺ കുമാർ. ബൗളിംഗ് ഓൾറൗണ്ടറായിരുന്ന താരം ഐപിഎലിലും കളിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















