സ്ത്രീ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ബ്യൂട്ടി സലോണുകളും പാർലറുകളും അടപ്പിച്ചു. ജൂലൈ 2 മുതൽ ഒരു മാസത്തെ സമയമാണ് ഇത് നടപ്പിലാക്കാനായി താലിബാൻ ജനങ്ങൾക്ക് അനുവദിച്ചത്.
സ്ത്രീകൾക്കെതിരായ താലിബാന്റെ നടപടിക്കെതിരെ ആഗോളതലത്തിൽ തന്നെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരുന്നതിനിടയിലാണ് പുതിയ ശാസനകളുമായി ഭരണകൂടം എത്തുന്നത്.
1996 നും 2021നും ഇടയ്ക്ക് താലിബാൻ അവസാനമായി ഭരണത്തിൽ എത്തിയപ്പോൾ തന്നെ ഇത്തരം നടപടികൾ കർശനമാക്കിയിരുന്നു. എന്നാൽ അമേരിക്കൻ സഖ്യ സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയതോടെ സ്ത്രീകൾ അവർക്കായുള്ള കടകളെല്ലാം വീണ്ടും തുറക്കുകയായിരുന്നു. യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതിനുശേഷവും ഇത്തരം ബ്യൂട്ടീസലോണുകളും പാർലറുകളും തുറന്നിരുന്നു . എന്നാൽ ഇവയുടെ പുറത്ത് സ്ത്രീകളുടെ മുഖം കാണിച്ചിരുന്ന സ്ഥാനത്ത് പെയിൻറ് കൊണ്ട് മറച്ചിരുന്നു. എന്തു കാരണം കൊണ്ടാണ് ഇത്തരത്തിൽ ഒരു കടുത്ത നടപടിയിലേക്ക് താലിബാൻ ഭരണകൂടം നീങ്ങിയതെന്ന് ഇനിയും അവർ വെളിപ്പെടുത്തിയിട്ടില്ല.
2021ൽ താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം ലോകത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. കണ്ണുകൾ മാത്രം പുറത്തുകാണത്തക്ക രീതിയിലുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നും 72 കിലോമീറ്റർ ദൂരത്തിൽ അധികം സഞ്ചരിക്കുകയാണെങ്കിൽ ഒപ്പം പുരുഷനായ ബന്ധുവും ഒപ്പമുണ്ടായിരിക്കണം എന്ന് അടക്കമുള്ള വളരെ വിചിത്രമായ നിയമങ്ങളാണ് താലിബാൻ തീവ്രവാദികൾ ഭരണത്തിലേറിയ ഉടനെ നടപ്പിലാക്കിയത്.
കൗമാരത്തിലേക്ക് കടന്ന് പെൺകുട്ടികളെ സ്ത്രീകളോ ജിമ്മിൽ പോകുന്നതിനും പാർക്കിൽ പോകുന്നതിനു മടക്കം വിലക്കി. മാത്രമല്ല ഏറ്റവും ഒടുവിലായി ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതിന് പോലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നു.താലിബാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നിടത്തെല്ലാം അന്താരാഷ്ട്ര സഹായ ഏജൻസികളുടെ സഹായങ്ങൾ എത്തിക്കുന്നതിൽ ഇടനിലക്കാരായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് അവിടത്തെ വനിതകൾ ആയിരുന്നു.
തങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഏതൊരു ബന്ധത്തിനും പുരുഷ ബന്ധുക്കൾ ഉത്തരവാദികളായിരിക്കുമെന്നാണ് താലിബാൻ നിലപാട്. ആണ് തുണയില്ലാതെ പൊതു സ്ഥലത്ത് എത്തിയ സ്ത്രീയെ ഭീകരമായി മര്‍ദ്ദിക്കുന്നതും. ബന്ധക്കളുടെ മുന്നില്‍ വച്ചുള്ള പരസ്യമായ തൂക്കിക്കൊലകളുടെയുമൊക്കെ ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങളെ മുളയിലേ നുള്ളുകയാണ് താലിബാന്‍ സര്‍ക്കാര്‍.ഇസ്ലാമിക ശരിയത്ത് പൂര്‍ണ്ണമായും നടപ്പിലക്കണമെന്ന അഫ്ഗാന് പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്സാദയുടെ ഉത്തരവ് ശിരസാ വഹിക്കുകയാണ് സര്‍ക്കാര്‍.
താലിബാൻ ഭരണകൂടത്തിന്റെ പുതിയ ശാസനങ്ങളെക്കുറിച്ച് വളരെ ഭീതിയോടെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയാണ് അഫ്ഗാൻ വനിതകൾ ഇന്ന് പ്രതികരിക്കുന്നത്. മാനുഷികപരമായ ഏറ്റവും അടിസ്ഥാന അവകാശങ്ങൾ പോലും തങ്ങളിൽ നിന്ന് ഭരണകൂടം അപഹരിക്കുകയാണെന്ന് അവർ ബിബിസിയോട് പരാതിപ്പെട്ടു. സ്ത്രീകളുടെ ശരീരത്തിനപ്പുറം താലിബാൻ ഭരണകൂടത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്നും പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും സ്ത്രീകളെ വെട്ടിനിരത്താനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്നും അവർ ആരോപിക്കുന്നു.
അതേസമയം ഇത്തരം കടുത്ത ശാസനകളും നിബന്ധനകളും നിയന്ത്രണങ്ങളും ജനവിഭാഗത്തിലെ വനിതകളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതായും പുതിയ പഠനങ്ങളും റിപ്പോർട്ടുകളും തെളിയിക്കുന്നു . സ്കൂളുകളിലും കോളെജുകളിലും പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ അടക്കം നല്ലൊരു ശതമാനത്തിന് ആത്മഹത്യാ ആത്മഹത്യ പ്രേരണയുണ്ടെന്നാണ് കണ്ടെത്തൽ . കഴിഞ്ഞ ഡിസംബറിൽ അഫ്ഗാൻ ഭരണകൂടം വനിതകൾക്ക് സർവകലാശാലകളിലെ പ്രവേശനം തടഞ്ഞതോടെ നിരവധി വിദ്യാർത്ഥിനികൾ ആണ് ആത്മഹത്യ ശ്രമം നടത്തിയത് ഇവരിൽ ചിലരെങ്കിലും ഇവരിൽ പലരും മനശാസ്ത്ര ചികിത്സ തേടുന്നുണ്ടെന്നും മനുഷ്യാ ചില മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വിശപ്പിന്റെ വിളിക്കായി കാതോർക്കുന്ന ലോകവും മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സംഘടനകളും മനുഷ്യമനസിന്റെ ആരോഗ്യത്തിനായി കേഴുന്നവരെ കാണുന്നില്ല എന്ന് അവർ പരാതിയുയർത്തുന്നു. തങ്ങൾ ജനിച്ചതും ജീവിക്കുന്നതും ഒരു രാജ്യത്ത് അല്ല എന്നും മറിച്ച് പാരതന്ത്ര്യത്തിൻറെ തടവറയിൽ ആണ് എന്നും അവർ കേഴുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം