ഭോപ്പാല്‍: ആദിവാസി യുവാവിൻ്റെ ശരീരത്തിൽ മൂത്രമൊഴിച്ച ബിജെപി നേതാവ് കസ്റ്റഡിയിൽ. ബിജെപി എംഎൽഎ കേദാർ നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എഎസ്പി അഞ്ജുലത പട്ലെ പറഞ്ഞു.
രാജ്യരക്ഷാ നിയമം, പട്ടിക വർഗ സംരക്ഷണ നിയമം എന്നിവ അടക്കം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാളെ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസിന്റെ ഭാഗമായി ഇയാളുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു.
“ഞങ്ങൾ പ്രതിയെ (പ്രവേഷ് ശുക്ല) കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിഷയത്തിൽ കൂടുതൽ നിയമ നടപടികൾ ഉടൻ സ്വീകരിക്കും.” എഎസ്പി പട്‌ലെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് പ്രവേശ് മൂത്രമൊഴിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.
“സിദ്ധി ജില്ലയിലെ ഒരു വൈറൽ വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും എൻഎസ്എ ചുമത്താനും നിര്‍ദേശം നല്‍കി” മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. മനുഷ്യത്വത്തിന് അപമാനം എന്നാണ് ചൗഹാന്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
Read More: ഡാമുകൾ തുറന്നു; മഴയ്ക്ക് ശമനം കാണാതെ കേരളം
മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്. ഒരു ചവിട്ടുപടിയിൽ ഇരിക്കുന്ന ആദിവാസി യുവാവിന് അടുത്തെത്തി ബിജെപി നേതാവ് സിഗരറ്റ് കത്തിച്ചുവലിച്ച് യുവാവിന്റെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തെത്തിയിട്ടും ബിജെപി നേതാവിനെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും ഇതാണോ ആദിവാസി, ഗോത്ര വർഗങ്ങളോടുള്ള ബിജെപിയുടെ മനോഭാവമെന്നും കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് വിമർശിച്ചു. ട്വിറ്ററിലൂടെ വിഡിയോ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം