തൃശൂർ: അരിപ്പാലത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. മീൻ പിടിക്കുന്നതിനിടെ തോട്ടിൽ കാൽ വഴുതി വീഴുകയായിരുന്നു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.
Read more: എഐ ക്യാമറ: രക്ഷിക്കാനായത് നിരവധി ജീവനുകൾ; അപകട മരണം കുത്തനെ കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു
വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല് എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. കല്ലേറ്റുംങ്കര പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.
അതേസമയം, കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി ഹുസ്സൻ കുട്ടി 64 ആണ് ഒഴുക്കിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. അട്ടപ്പാടി മുക്കാലിലിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം