കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തി വെക്കാൻ കലക്ടറുടെ ഉത്തരവിറക്കി. ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്ദ്ദേശം.
Read more: എഐ ക്യാമറ: രക്ഷിക്കാനായത് നിരവധി ജീവനുകൾ; അപകട മരണം കുത്തനെ കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു
വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാല് വീടുകൾ തകർന്നു. പത്തനതിട്ടയിൽ കിണർ ഇടിഞ്ഞു താണു. ഇടുക്കിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു.
കൊടിയത്തൂർ കാരക്കുറ്റി സ്വദേശി ഹുസ്സൻ കുട്ടി 64 ആണ് ഒഴുക്കിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. അട്ടപ്പാടി മുക്കാലിലിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം