പത്തനംതിട്ട: സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലേക്ക് എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചു കടയിലെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലെടുക്കാൻ നിർദ്ദേശിച്ചു. ജീവനക്കാർ ബില്ല് തയ്യാറാക്കുന്നിടെ കാഷ് കൗണ്ടറിലേക്ക് പോയപ്പോൾ യുവാവ് മാലയുടെ ചിത്രം മൊബൈലിൽ പകർത്തണമെന്നു ആവശ്യപ്പെട്ടു.
Also read :പത്തനംതിട്ടയിൽ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
ചിത്രം പകർത്തുന്നതിനിടെയാണ് യുവാവ് മാലയുമായി വാതിൽ തുറന്നു പുറത്തേക്ക് പാഞ്ഞത്.പിന്നാലെ ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും യുവാവ് സമീപത്ത് പാർക്ക് ചെയ്ത ബൈക്കിൽ കടന്നുകളഞ്ഞു. കനത്ത മഴയായതിനാൽ സംഭവം ആരും അറിഞ്ഞില്ല. മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പോലീസ് സ്ഥലത്തെത്തി സിസിടിവിയിൽ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങൾ പരിശോധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം