പാലക്കാട്: കുഴൽമന്ദം ദേശീയപാതയിൽ ബൈക്ക് ഇടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. ചിതലി പഞ്ഞിറോഡ് എം എൻ ലക്ഷംവീട് മാരാത്ത്ക്കാട് വീട്ടിൽ അബ്ദുൾ മുബാറക് ( 58 ) ആണ് മരിച്ചത്.ദേശീയപാത ചിതലി പാലത്ത് റോഡ് മുറിച്ചുകടക്കവെയാണ് അബ്ദുൾ മുബാറക്കിനെ ആലത്തൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
Also read : കനത്ത മഴ; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മുബാറക്കിനെ കുഴൽമന്ദം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും, തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണാടിയിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ കുഴൽമന്ദം പൊലീസ് ബൈക്ക് യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം