തിരുവല്ല: സ്കൂൾ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പെരിങ്ങര വൃന്ദാവനത്തിൽ കൃഷ്ണപ്രിയയ്ക്കാണ് കടിയേറ്റത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് അമ്മയുടെ കൂടെ സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു നായയുടെ ആക്രമണം. ഈ നായ മറ്റു നായക്കുട്ടികളെ കടിച്ചു കൊന്നതായി നാട്ടുകാർ പറഞ്ഞു.
വൈകിട്ട് അഞ്ച് മണിയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















